KOYILANDY DIARY

The Perfect News Portal

അരിക്കുളം-കൊയിലാണ്ടി റൂട്ടിലെ മുത്താമ്പി പാലത്തിന്റെ മേല്‍ഭാഗം പൊട്ടിപ്പൊളിയുന്നു

കൊയിലാണ്ടി: അരിക്കുളം-കൊയിലാണ്ടി റൂട്ടിലെ മുത്താമ്പി പാലത്തിന്റെ മേല്‍ഭാഗം പൊട്ടിപ്പൊളിയുന്നു. അഞ്ചുവര്‍ഷം മുമ്പാണ് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയത്. ഇതിന്റെഭാഗമായി പാലത്തിന്റെ മേല്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. ഇതാണ് വലിയ വട്ടത്തില്‍ പൊട്ടി അടരുന്നത്.

വാഹനങ്ങള്‍ പോകുമ്പോള്‍ കുടുതല്‍ സ്ഥലത്തേക്ക് കോണ്‍ക്രീറ്റ് അടരുന്നുണ്ട്. 45 വര്‍ഷം പഴക്കമുള്ള ഈ പാലത്തിലൂടെ അരിക്കുളം, മുത്താമ്പി, കീഴരിയൂര്‍, പേരാമ്പ്ര, മേപ്പയ്യൂര്‍, ഊരള്ളൂര്‍, കാവുംവട്ടം ഭാഗത്തേക്ക് ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഈ പാലത്തിലൂടെ പോകുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *