KOYILANDY DIARY

The Perfect News Portal

അമേരിക്കയിലെ ഓറോവില്ലി അണക്കെട്ട് തകരുമെന്ന് സൂചന

കാലിഫോര്‍ണിയ: അമേരിക്കയിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ ഓറോവില്ലി തകരുമെന്ന ആശങ്കയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലുള്ള അണക്കെട്ട് ഇപ്പോള്‍ നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. മാത്രമല്ല സ്പില്‍വേ തകര്‍ന്നതിനാല്‍ ഏതു നിമിഷവും അണക്കെട്ട് തകരുമെന്നാണ് അധികൃതര്‍ പറയുന്നത്.

നാളുകള്‍ നീണ്ട വരള്‍ച്ചയ്ക്ക് ശേഷം കനത്ത മഞ്ഞുവീഴ്ചയും മഴയുമാണ് പ്രദേശത്ത് ഉണ്ടായത്. തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് വെള്ളം തുറന്നുവിട്ടപ്പോഴാണ് സ്പില്‍വേ തകര്‍ന്നത് ശ്രദ്ധയില്‍പ്പെടുന്നത്. പ്രദേശത്ത് താമസിക്കുന്നതില്‍ പതിമൂന്നു ശതമാനം പേര്‍ ഇന്ത്യക്കാരാണ്.

 

Leave a Reply

Your email address will not be published. Required fields are marked *