KOYILANDY DIARY

The Perfect News Portal

കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകനെ കുത്തിക്കൊന്നു

കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടേമുക്കാലോടെ കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പിതാവ് ദേവനെ (67)പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ദീപു മദ്യത്തിന് അടിമയാണെന്ന് അറിയുന്നു. മദ്യപിച്ചെത്തുന്ന ഇയാള്‍ സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തിയ ഇയാള്‍ പിതാവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. വീടിന്റെ തിണ്ണയില്‍വച്ചായിരുന്നു ഏറ്റുമുട്ടല്‍. കുത്തേറ്റു വീണ ദീപു അവിടെ കിടന്നുതന്നെ മരിച്ചു.

 കുറവിലങ്ങാട് എസ്.ഐ കെ.എസ്.ജയന്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ദീപുവിന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹപ്രായം കഴിഞ്ഞെങ്കിലും ഇരുവരെയും വിവാഹം നടന്നില്ല. ദീപുവും അവിവാഹിതനാണ്. പെണ്‍മക്കളെ കെട്ടിച്ചയക്കാന്‍ കഴിയാത്തത് മകന്റെ അമിത മദ്യപാനം കാരണമാണെന്ന് പിതാവ് ബന്ധുക്കളായ പലരോടും വിഷമം പറഞ്ഞിരുന്നു. ഇന്നലെ മദ്യപിച്ചെത്തിയ മകനും പിതാവുമായി ഇതേചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *