KOYILANDY DIARY

The Perfect News Portal

അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ എയര്‍ടിക്കറ്റ് സമ്മാനമായി നല്‍കി

അബൂദാബി: അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനും തിരിച്ചുമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. എമിറേറ്റി കൊമേഡിയനായ അബ്ദുല്‍ അസീസ് ബിന്‍ ബാസ് ആണ് ഇത്തിഹാദ് ടിക്കറ്റുകള്‍ ക്യാബ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത്.

നഗരത്തിലൂടെ കറങ്ങുമ്പോള്‍ ബിന്‍ ബാസ് ആരുടെ കാറില്‍ കയറുന്നുവോ ആ ഡ്രൈവര്‍ക്ക് ടിക്കറ്റുകള്‍ സമ്മാനമായി നല്‍കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അബ്ദുല്‍ അസീസ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചു.

മൂന്ന് ക്യാബ് ഡ്രൈവര്‍മാര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിച്ചത്. ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാനിയും ബംഗ്ലാദേശിയും. ഇതില്‍ ഒരാള്‍ രണ്ട് വര്‍ഷമായിരുന്നു നാട്ടില്‍ പോയിട്ട്. സ്വപ്നതുല്യമെന്നാണ് അദ്ദേഹം അബ്ദുല്‍ അസീസിന്റെ സമ്മാനത്തെ വിശേഷിപ്പിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *