KOYILANDY DIARY

The Perfect News Portal

അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിൻ്റെ സെലക്‌ഷന്‍ ബോര്‍ഡിൻ്റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്‍റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്സില്‍ നിന്നുമുള്ള ലെഫ്റ്റനന്‍റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്‍റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്.

കോര്‍ ഓഫ് സിഗ്നല്‍സ്, കോര്‍ ഓഫ് ഇലക്‌ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ് (ഇ.എം.ഇ), കോര്‍ ഓഫ് എഞ്ചിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ പദവി നല്‍കുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളില്‍ നിന്നുള്ള വനിതാ ഓഫീസര്‍മാര്‍ക്കും സ്ഥിരം കമ്മിഷന്‍ നല്‍കിയതോടെയാണ് വനിതകള്‍ കേണല്‍ (ടൈം സ്കെയില്‍) റാങ്കിന് അര്‍ഹരായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *