KOYILANDY DIARY.COM

The Perfect News Portal

ഹോണ്ട അക്കോഡ് കാര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുo

കൊച്ചി :  അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാര്‍ ഈ വര്‍ഷം ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നു ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ യൂനോ. ആഡംബര കാറാണ് അക്കോഡ്. വിലയെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും ഇപ്പോള്‍ പറയാനാവില്ല.

പൊതുവില്‍, ഓരോ സെഗ്‍മെന്റിലെയും കാറുകളേക്കാള്‍ 20 ശതമാനം വരെ കൂടുതല്‍ വില നല്‍കേണ്ടിവരും, ഹൈബ്രിഡ് കാറുകള്‍ക്ക്. കേരളത്തില്‍ ഒന്‍പതു ശതമാനമാണു ഹോണ്ട കാറുകളുടെ വിപണി വിഹിതം. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍. രാജ്യത്തെ ആദ്യ നാലു ബ്രാന്‍ഡുകളിലൊന്നാണു ഹോണ്ട. ഏഴു ശതമാനം വിപണി വിഹിതം നേടാന്‍ കഴിഞ്ഞതായും രാജ്യത്ത് ഹോണ്ടയുടെ മുന്നൂറാമത്തെ ഷോറൂം ആലുവയില്‍ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!