KOYILANDY DIARY

The Perfect News Portal

മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്‍റെ എട്ട് കോച്ചുകള്‍ പാളം തെറ്റി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മീററ്റ്-ലഖ്നൗ രാജ്യറാണി എക്സ്പ്രസിന്‍റെ എട്ട് കോച്ചുകള്‍ പാളം തെറ്റി 15 പേര്‍ക്ക് പരുക്കേറ്റു. രാംപുരിലെ കോശി ക്ഷേത്രത്തിനു സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം നിസാമുദ്ദീനിലേക്ക് പുറപ്പെട്ട മഹാകൗഷല്‍ എക്സപ്രസിന്‍റെ എട്ട് കോച്ചുകള്‍ മഹോബയിലെ കുല്‍പഹദില്‍ പാളംതെറ്റി 52 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *