KOYILANDY DIARY

The Perfect News Portal

ഫേസ്ബുക്ക് ചാറ്റ് സ്ക്രീന്‍ഷോട്ട് മറ്റാരെങ്കിലും പകര്‍ത്തിയാല്‍ ഉടന്‍ അറിയിപ്പ്

ഫേസ്ബുക്ക് ചാറ്റ് സ്ക്രീന്‍ഷോട്ട് മറ്റാരെങ്കിലും പകര്‍ത്തിയാല്‍ ഉടന്‍ അറിയിപ്പ്. ഫേസ്ബുക്ക് മെസഞ്ചറിൻ്റെ (Facebook Messenger) എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചര്‍ (Alert Feature) ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ (Screenshots) പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ (Notification) ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ (Vanish Mode) സ്‌ക്രീന്‍ഷോട്ട് എടുക്കുമ്ബോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാല്‍, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍.

”നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാന്‍ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, പുതിയ ഫീച്ചറിനെ കുറിച്ച്‌ മെറ്റ (Meta) വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.

സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇമോജികളും ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാണ്. കുറച്ച്‌ നേരം ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഇമോജി ട്രേയിലേക്ക് ഉപയോക്താക്കള്‍ക്ക് ആക്സസ് ലഭിക്കും. അവയില്‍ നിന്നും ഇഷ്ടമുള്ള റിയാക്ഷന്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ ‘ഹാര്‍ട്ട്’ ചിഹ്നം അയയ്ക്കാനും കഴിയും. ഈ ഫീച്ചര്‍ ഇതിനകം തന്നെ ഇന്‍സ്റ്റാഗ്രാം ഡയറക്‌ട് മെസേജുകളില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനം വാട്ട്സ്‌ആപ്പിലും ഫീച്ചര്‍ എത്തുമെന്ന് അഭ്യൂഹമുണ്ട്. ഇതിനു പുറമെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ മെസേജുകളില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിച്ചോ സ്വൈപ്പ് ചെയ്തോ മറുപടി നല്‍കാന്‍ കഴിയും. ഒരു സന്ദേശത്തിന് മറുപടി നല്‍കാന്‍ അതില്‍ അല്‍പ്പസമയം അമര്‍ത്തിപ്പിടിക്കുക. വാട്ട്സ്‌ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇതേ ഫീച്ചര്‍ ഇതിനകം ലഭ്യമാണ്.

കൂടാതെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വ്യക്തിഗത ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ മെസേജ് ഫോര്‍വേഡിങ് ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച്‌ സന്ദേശങ്ങളും മീഡിയ ഫയലുകളും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. ഫോര്‍വേഡ് ബട്ടണ്‍ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കുവെയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയര്‍ ഷീറ്റും കാണാന്‍ കഴിയും.
– 3D Printer | നിര്‍മ്മാണ മാലിന്യങ്ങള്‍ ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3D പ്രിന്റര്‍ വികസിപ്പിച്ച്‌ ഗുവാഹത്തി IITയിലെ ഗവേഷകസംഘം

ഫെയ്സ്ബുക്ക് മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്ബ് എഡിറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഓപ്ഷനാണ് വീഡിയോ എഡിറ്റ്‌സ്. ഈ ഫീച്ചറില്‍ സ്റ്റിക്കറുകള്‍, ടെക്സ്റ്റ്, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൗകര്യങ്ങളും ലഭിക്കും. മാത്രമല്ല, ചാറ്റുകളിലെ വീഡിയോകളും ഫോട്ടോകളും സേവ് ചെയ്യാനും സാധിക്കും. ഇതിനായി മെസഞ്ചറില്‍ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീര്‍ഘനേരം ടാപ്പ് ചെയ്ത് പിടിക്കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആ വീഡിയോയോ ഫോട്ടോയോ സേവ് ചെയ്യാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *