KOYILANDY DIARY.COM

The Perfect News Portal

സിൽക്ക് ബസാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരക്കൊമ്പ് വീണ് ഗ്ലാസ് തകർന്നു

.

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരക്കൊമ്പ് പൊട്ടി വീണ് കാറിൻ്റെ മുവശത്തെ ഗ്ലാസ് തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സന്ധ്യക്ക് 6.30 ഓടെ സിൽക്ക് ബസാർ ബസ്സ് സ്റ്റോപ്പിനു മുൻവശത്തായാണ് അപകടം ഉണ്ടായത്. കാസർഗോഡേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച KL 14 X 3676 നമ്പർ ബ്രസ കാറാണ് അപകടത്തിൽപ്പെട്ടത്. അറബിപുളിയുടെ ഉണങ്ങിയ മരക്കൊമ്പാണ് പൊട്ടി വീണ് അപകടം ഉണ്ടാക്കിയത്.

Share news
error: Content is protected !!