KOYILANDY DIARY

The Perfect News Portal

സിപിഐ(എം) കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കീഴരിയൂരിൽ

കൊയിലാണ്ടി: എല്ലാവരും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിപ്പിടിച്ച് കോഴിക്കോട് ജില്ലാ  നടീൽ ഉത്സവം കൊയിലാണ്ടി  കീഴരിയൂരിൽ. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. വിഷുവിന് വിഷരഹിത പച്ചക്കറി എന്നതാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്. കർഷക, കർഷക തൊഴിലാളികൾ, തൊഴിലാളികൾ, യുവാക്കൾ, മഹിളകൾ, വിദ്യാർത്ഥികളടക്കം എല്ലാവരെയും ചേർത്തു പിടിച്ചാണ് കൂട്ടായ്മ വിപുലപ്പെടുത്തുന്നത്.

നടീൽ ഉത്സവം ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിന് 150 വിപണന കേന്ദ്രങ്ങൾ ഒരുക്കും. ഫിബ്രവരി 5 ന് മുമ്പ് പ്രാദേശിക നടീൽ ഉത്സവങ്ങൾ സംഘടിപ്പിക്കും. കൺവീനർ കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി. വിശ്വൻ മാസ്റ്റർ, കെ. കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലൻ നായർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല, എ.സി. ബാലകൃഷ്‌ണൻ, എൻ.എം. സുനിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ഏരിയാ തല കൺവീനറുമായ കെ. ഷിജു സ്വാഗവും പി.കെ. ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *