KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം ബാലുശ്ശേരി മുൻ ഏരിയ കമ്മിറ്റി അംഗം കുട്ടികൃഷ്ണൻ മാസ്റ്റർ (79) നിര്യാതനായി

.
ബാലുശ്ശേരി: സിപിഐഎം ബാലുശ്ശേരി മുൻ ഏരിയ കമ്മിറ്റി അംഗവും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായിരുന്ന കുട്ടികൃഷ്ണൻ മാസ്റ്റർ (79) നിര്യാതനായി. 40 വർഷത്തിലേറെ കാലം സിപിഐഎം ഉള്ളിയേരി ലോക്കൽ കമ്മിറ്റി അംഗവും, കർഷകസംഘം നേതാവുമായിരുന്നു. മികച്ച സഹകാരിയായിരുന്നു അദ്ദേഹം. 1998 മുതൽ 2005 വരെ ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. പാലോറ ഹയർ സെക്കൻഡറി ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: രാധ (പയ്യോളി), മക്കൾ: രജനി (പെരിന്തൽമണ്ണ) രജീഷ് (പാലോറ ഹയർ സെക്കൻഡറി സ്കൂൾ ),  മരുമക്കൾ: പ്രകാശൻ (പെരിന്തൽമണ്ണ),ഷൈബ (വാകയാട്).
Share news
error: Content is protected !!