KOYILANDY DIARY.COM

The Perfect News Portal

പ്രതിമാസം 9 ജി ബി സൗജന്യ 4ജി ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍

ഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പ്രതിമാസം 9 ജി ബി സൗജന്യ 4ജി ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍ . 27 ജിബി ഡാറ്റ മൂന്ന്  മാസത്തേക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം.  4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് നിലവില്‍ നല്‍കുന്ന 4ജിബി ഡാറ്റക്ക് പുറമെയാണ് വോഡഫോണ്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

499, 699 തുടങ്ങിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഡാറ്റക്ക് പുറമെയാണ് പുതിയ ഡാറ്റ ലഭിക്കുക. 499 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 3ജിബി 9 ജിബി ഡാറ്റ പ്രതിമാസം ലഭിക്കും.

പ്രതിമാസം ഒരു ജിബി ഡാറ്റ പ്ലാനോ അതിന് മുകളിലോ ഉള്ള എല്ലാവര്‍ക്കും പുതിയ ഓഫര്‍ ലഭിക്കും. ഓഫര്‍ ലഭിക്കുന്നതിനായി വോഡഫോണ്‍ വെബ്‌സൈറ്റില്‍ കയറി നമ്പര്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ വീണ്ടും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നതോടെ ഓഫര്‍ ലഭിക്കും. റിലയന്‍സ് ജിയോയെ നേരിടാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് ഓഫര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!