KOYILANDY DIARY

The Perfect News Portal

പാലക്കുളത്ത് കിണറ്റിൽ വീണ സ്ത്രീ മരിച്ചു

കൊയിലാണ്ടി: പാലക്കുളത്ത് കിണറ്റിൽ വീണ് സ്ത്രീ മരിച്ചു.  ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടിയാണ് അടിയാര വീട്ടിൽ സരോജിനി (60) കിണറ്റിൽ വീണത്. വീടിന് മുന്നിലുള്ള എകദേശം മുപ്പത് അടിയോളം ആഴവും വെള്ളവുമുള്ള റിങ് കിണറ്റിൽ വീണ നിലയിൽ കാണപ്പെടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ്: അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് പി കെ യുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ കിണറിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മുകളിൽ എത്തിക്കുകയും ചെയ്തു. സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മോർച്ചരിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, റിനീഷ് പി. കെ, സനൽ രാജ്, സത്യൻ, ഹോംഗാർഡുമാരായ രാജീവൻ കെ, ഓംപ്രകാശ്, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *