KOYILANDY DIARY.COM

The Perfect News Portal

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ശുപാര്‍ശ. ഗോവധത്തിനുള്ള നിയമപരമായ ശിക്ഷ മൂന്നു വര്‍ഷം എന്നതില്‍ നിന്നും ആജീവനന്ത തടവ് ശിക്ഷയാക്കി ഉയര്‍ത്തണമെന്നും ജയ്പൂര്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്യുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഗോശാലയെന്ന് വിശേഷിപ്പിക്കുന്ന ഹിങ്കോനിയ ഗോശാല കേസ് സംബന്ധിച്ച പെറ്റീഷന്‍ പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 8000ത്തോളം പശുക്കളാണ് ഇവിടെ ചത്തത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്നിരുന്നു.

കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പുറപ്പെടുവിപ്പിച്ച കേന്ദ്രസര്‍ക്കാറിനെതിരെ രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് ജയ്പൂര്‍ കോടതിയുടെ ശുപാര്‍ശയെന്നതും ശ്രദ്ധേയമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!