KOYILANDY DIARY

The Perfect News Portal

മദ്യശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധ സമരം ശക്തമാവുന്നു

കോഴിക്കോട്:  കായണ്ണ ഊളേരിയില്‍ ബിവറേജസ് ഷോപ്പ് തുറക്കുന്നതിനെതിരെ സമീപവാസികളുടെ പ്രതിഷേധ സമരം ശക്തമാവുന്നു. ബിവറേജസ് തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രദേശവാസികള്‍ ആത്മഹത്യ ഭീഷണി മുഴക്കി.

ബിവറേജിനു മുന്നില്‍ സമരം നടത്തുന്നതിനിടെ രണ്ട് സ്ത്രീകള്‍ ശരീരത്തില്‍ മണ്ണണ്ണെ ഒഴിച്ചു. മൂന്ന് പുരുഷന്മാര്‍ മരത്തില്‍ കയറിയും ആത്മഹത്യ ഭീഷണു മുഴക്കുന്നുണ്ട്. പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയിട്ടുണ്ട്.

ദേശീയ പാതയോരത്തെ മദ്യശാല നിരോധനത്തിനു പിന്നാലെ മദ്യശാല മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയാണ് ജനകീയ കമ്മിറ്റിയുടെ രാപ്പകല്‍ സത്യാഗ്രഹ സമരം. ഊളേരിയിലെ ബീവറേജസ്  ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി ഇന്നലെ ലോറിയെത്തിയതോടെ സമരം ശക്തിപ്പെട്ടത്. പൊലീസ് സന്നാഹത്തോടെയെത്തിയ മദ്യലോറി സത്രീകളും കുട്ടികളുമുള്‍പ്പടേയുള്ളവര്‍ റോഡ് ഉപരോധിച്ച് തടഞ്ഞു. ബിവ്‌റേജസ്  ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാര്‍ പറഞ്ഞു.

Advertisements

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസേന ഊളേരി അങ്ങാടിയിലെ സത്യഗ്രഹപ്പന്തലിലെത്തി പിന്തുണ അര്‍പ്പിക്കുന്നുണ്ട്. സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *