നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം..


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ നാളെയുടെ നന്മക്കായ് ലഹരിയോട് നോ പറയാം… നാളെയുടെ നന്മക്കായ് ജനതയുടെ കരുതൽ പരിപാടി കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷതവഹിച്ചു.
റിട്ട: എക്സൈസ് ഇൻസ്പെക്ടർ കെ സി കരുണാകരൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ജീവാനന്ദൻ, കെ ടി എം കോയ, ഷീബ ശ്രീധരൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ എം സുഗതൻ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ,

മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജ പട്ടേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്തീൻകോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ പി മുഹമ്മദ് മുഹ്സിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി ഇ ഒ. കെ മണി നന്ദിയും പറഞ്ഞു.

