കൊയിലാണ്ടിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം


കൊയിലാണ്ടിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം. പോപ്പുലർ ഫ്രണ്ടിന്റെ അഖിലേന്ത്യാ സംസ്ഥാന നേതാക്കളെയും പ്രവർത്തകരെയും ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും, ഹർത്താൽ വിജയിപ്പിക്കാനുള്ള അഹ്വാനവും നടത്തിയത്.

കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ എം.എൽ. അനൂപിന്റെ നേതൃത്വത്തിലുള്ള ശക്തമായ പോലീസ് സന്നാഹവും പട്ടണത്തിൽ നിലയുറപ്പിച്ചിരുന്നു.

