KOYILANDY DIARY.COM

The Perfect News Portal

ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന വിധിയുമായി സുപ്രീംകോടതി

ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചികിത്സ കൊണ്ട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി വിധിച്ചു. ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മരുന്നു കുത്തി വച്ച്‌ മരിക്കാന്‍ അനുവദിക്കില്ല. മറിച്ച്‌ നിഷ്ക്രിയ ദയാവധത്തിനാണ് അനുമതി. മരണതാല്പര്യ പത്രം അനുസരിച്ച്‌ ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്നും എന്നാല്‍ ഇത് മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രം ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി. അന്തസോടെയുള്ള മരണം പൗരന്റെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!