KOYILANDY DIARY

The Perfect News Portal

ആലുവ നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോഡ്രൈവറുടെ അക്രമം

ആലുവ: വനിതാ ദിനത്തില്‍ ആലുവ നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോഡ്രൈവറുടെ അക്രമം. ആലങ്ങാട് സ്വദേശി നീതക്കാണു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണു സംഭവം.

ബാക്കി തരാനുള്ള തുക ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നീതയെ ഓട്ടോയിലിരുത്തി അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് പോയി തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അസഭ്യ വര്‍ഷം നടത്തിയ ഓട്ടോ ഡ്രൈവര്‍ ആലുവ കുട്ടമശ്ശേരി കുഴിപ്പള്ളം സ്വദേശി ലത്തീഫ് നീതയെ മൃഗീയമായി മര്‍ദ്ദിച്ചു. മുഖത്ത് സാരമായ പരുക്കേറ്റ നീത ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയിലാണുള്ളത്. കാരണം കൂടാതെയാണു ഡ്രൈവര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് നീത പറഞ്ഞു.

മകളുടെ അഡ്മിഷന്‍ ആവശ്യത്തിനായി തൃശ്ശൂരില്‍ നിന്നും മടങ്ങി വരുമ്പോള്‍ എറണാകുളം റെയില്‍ വേ സ്റ്റേഷനിലേക്കാണു നീത ഓട്ടോ വിളിച്ചത്. 500 രൂപ നല്‍കിയപ്പോള്‍ ചില്ലറ മാറ്റി തരാം എന്ന് പറഞ്ഞ് പെട്രോള്‍ പമ്പിലേക്ക് ലത്തീഫ് നിതയെ ഓട്ടോയില്‍ കൊണ്ടു പോയി.

Advertisements

ബാക്കി തുക കൃത്യമായി തരാത്തത് ചോദ്യം ചെയ്തതാണു നിതക്ക് നേരെ ലത്തീഫ് ആക്രമണം നടത്താന്‍ കാരണം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ലത്തീഫിനായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *