KOYILANDY DIARY.COM

The Perfect News Portal

ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ശതം സുകൃതത്തിന്റെ ഭാഗമായി അറിവരങ്ങ്  ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇതോടൊപ്പം എല്‍.പി. വിഭാഗത്തില്‍ കയ്യെഴുത്ത് മത്സരം, വായനാ മത്സരം എന്നിവയും നടന്നു.

കാലത്ത് നടന്ന ഉദ്ഘാടന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു ഉദ്ഘാടനം ചെയ്തു. ഡോ.രതീഷ് കാളിയാടന്‍  റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വൈകീട്ട് നടന്ന സമാപനവും സമ്മാനദാനവും നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നിര്‍വ്വഹിച്ചു.

ചീക്കിലോട് എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ തീര്‍ത്ഥപ്രേം, മൃണാള്‍ എസ്.ജിത്ത് എന്നിവര്‍ ക്വിസ് മത്സരത്തില്‍ ജേതാക്കളായി. മുഹമ്മദ് ഇര്‍ഷാദ്, അലന്‍ശ്യാം (വാല്ല്യക്കോട് എ.യു.പി.), എന്‍.നീരജ്, ജി.ആര്‍ യദുനന്ദ് (തൃക്കുറ്റിശ്ശേരി ജി.യു.പി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

arts new
സബ്ജില്ലാ വായനാ മത്സരത്തില്‍ ബി.എസ്.നിയോന (കാവുംവട്ടം യു.പി.) ജേതാവായി. ദിയ ബി.എസ്.(പുളിയഞ്ചേരി സൗത്ത് എല്‍.പി.), വി.അഭിജ്ഞ (പെരുവട്ടൂര്‍ എല്‍.പി.) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി. കയ്യെഴുത്ത് മത്സരത്തില്‍ കെ.പി.മയൂഖ (കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.) ജേതാവായി. ടി.വി.ശിവഗംഗ (പെരുവട്ടൂര്‍ എല്‍.പി) ഗൗരികൃഷ്ണ (കോതമംഗലം യു.പി.) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി.

സമാപന പരിപാടിയില്‍ പി.ടി.എ.പ്രസിഡണ്ട് പി.വി.മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ശ്രീജാറാണി, സി.പി.മോഹനന്‍,  ശശി കോട്ടില്‍, ഇ.എന്‍.മോഹനന്‍ നമ്പൂതിരി, രജിത, കെ.സുകുമാരന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ആര്‍.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഗോപകുമാര്‍ ചാത്തോത്ത്, എസ്.സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!