KOYILANDY DIARY.COM

The Perfect News Portal

കേക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു

നാദാപുരം : കേക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബേക്കറി അടപ്പിച്ചു. വളയം ജീപ്പ് സ്റ്റാന്‍ഡ് പരിസരത്തെ ഹാപ്പി ബേക്കറിയില്‍നിന്ന് വാങ്ങിയ കേക്കിലാണ് പുഴുവിനെ കണ്ടത്. കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

ബേക്കറിയില്‍നിന്ന്  രണ്ടുതരത്തിലുള്ള കേക്ക് വാങ്ങി വളയം രാജധാനിയിലെ ചാമാളിപറമ്പത്ത് വീട്ടിലെത്തി വിരുന്നുകാര്‍ക്ക് നല്‍കിയപ്പോഴാണ് പുഴു ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ വിവാഹ നിശ്ചയത്തിനെത്തിയ വിരുന്നുകാര്‍ക്ക് വിളമ്പിയ കപ്പ് കേക്കിലാണ് പുഴുവിനെ കണ്ടത്.  ശേഷിക്കുന്ന കേക്കുകള്‍ പരിശോധിച്ചപ്പോള്‍ പ്ളം കേക്കില്‍ പൂപ്പലും കണ്ടെത്തി.

വളയത്തെ ബേക്കറിയില്‍  തിരിച്ചേല്‍പ്പിച്ചെങ്കിലും സാധനങ്ങള്‍ നശിപ്പിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇതുകണ്ടതോടെ വളയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബേക്കറി പൂട്ടി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ചതിന് ശേഷം കട തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കടയുടമക്ക് നിര്‍ദേശംനല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!