KOYILANDY DIARY

The Perfect News Portal

മലപ്പുറം ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് ലീഡ് ചെയ്യുന്നു

മലപ്പുറം : മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ അഡ്വ. എം ബി ഫൈസല്‍ (എല്‍ഡിഎഫ്)- 282278, പി കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്)- 430405, അഡ്വ. എന്‍ ശ്രീപ്രകാശ് (എന്‍ഡിഎ)-55359, നോട്ട-3393 എന്ന നിലയിലാണ് ഫലസൂചനകള്‍. 148127 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുകയാണ്.

മലപ്പുറം ഗവ. കോളേജില്‍ രാവിടെ എട്ടിന് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 11 മണിയോടെ ചിത്രം വ്യക്തമാകും. 12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടര്‍മാരില്‍ 9,36,315 പേരാണ് വോട്ടുചെയ്തത്- പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.21 ശതമാനമായിരുന്നു പോളിങ്.

കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിനും പന്ത്രണ്ട് മേശകള്‍ സജ്ജീകരിച്ചാണ് വോട്ടെണ്ണല്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *