KOYILANDY DIARY.COM

The Perfect News Portal

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയം: മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക്‌ മര്‍ദ്ദനം

ഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച്‌ മാനസിക പ്രശ്നമുള്ള സഹോദരങ്ങള്‍ക്ക്‌
മര്‍ദ്ദനം. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരെയും ഒരു തൂണില്‍ കെട്ടിയിട്ടശേഷം നാട്ടുകാര്‍ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

പ്രദേശവാസികളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും മര്‍ദ്ദനമേറ്റു. രണ്ടുപേരും സമീപ ഗ്രാമത്തിലേക്കു പോകവെ വഴി തെറ്റി ബാരിപാഡയിലെ ലക്ഷ്മിപോഷി ബറ്റാലിയന്‍ ചാക്കില്‍ എത്തിപ്പെടുകയായിരുന്നു. ഇവരെ കണ്ട പ്രദേശവാസികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.

മാനസിക അസ്വാസ്ഥ്യമുള്ളവരായതിനാല്‍ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രദേശവാസികള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഇവരുടെ അച്ഛനും സ്ഥലത്തെത്തി.പിന്നീട് പൊലീസ് എത്തിയാണ് ഇവരെ കെട്ടഴിച്ച്‌ രക്ഷപ്പെടുത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!