KOYILANDY DIARY.COM

The Perfect News Portal

കള്ള്‌ചെത്ത് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കുടുംബസംഗമം നടത്തി

കൊയിലാണ്ടി: താലൂക്ക് കള്ള്‌ചെത്ത് തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കുടുംബസംഗമം കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ദാസൻ എം. എൽ. എ. ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം കന്മന ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. എം. എ. ഷാജി, ടി. കെ. ജോഷി കെ. എസ്. കനകദാസ്, വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി. പി. സുധാകരൻ സ്വാഗതവും, ആർ. കെ. മനോജ് നന്ദിയും പറഞ്ഞു. കുടുംബസംഗമത്തോടനുബന്ധിച്ച് തൊഴിലാളി കുടുംബാംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

Share news
error: Content is protected !!