KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. സിപിഐ എമ്മിലെ റാണി വിക്രമന്‍ 689 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 204 വോട്ട് ഇത്തവണ എല്‍ഡിഎഫിന് അധികമായി ലഭിച്ചു. എല്‍ഡിഎഫിന് 2609 വോട്ട് ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ ശിവശങ്കരന്‍നായര്‍ക്ക് ഇത്തവണ 939 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 1643 വോട്ട് നേടിയിരുന്നു. 704 വോട്ട് ഇത്തവണ ബിജെപിക്ക് കുറഞ്ഞു. 1920 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ആര്‍ കെ സതീഷ് ചന്ദ്രന് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച കൃഷ്ണകുമാറിന് 295 വോട്ട് ലഭിച്ചു.

സിപിഐ എം സ്ഥാനാര്‍ഥിയായി വിജയിച്ച മൂന്നാംമൂട് വിക്രമന്റെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച റാണി വിക്രമന്‍ അങ്കണവാടി അധ്യാപികയും ജനാധിപത്യ മഹിളാ അസസോസിയേഷന്‍ പ്രവര്‍ത്തകയുമാണ്.

Advertisements

വോട്ട് നില: റാണി വിക്രമന്‍ (സിപിഐ എം)– 2609, കൃഷ്ണകുമാര്‍ (സ്വത.)– 295, ശിവശങ്കരന്‍നായര്‍ (ബിജെപി)– 939, സതീഷ് ചന്ദ്രന്‍ (ഐഎന്‍സി)– 1920, റാണി (സ്വത.)– 62.