KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവുമായി ഒരാളെ അടിമാലി നര്‍കോട്ടിക് സ്ക്വാഡ് പിടികൂടി

അടിമാലി : പൊളിഞ്ഞ പാലത്തു നിന്നും കഞ്ചാവുമായി ഒരാളെ അടിമാലി നര്‍കോട്ടിക് സ്ക്വാഡ് പിടികൂടി. മറയൂര്‍ ബാബു നഗര്‍ കോളനിയില്‍ അനില്‍ എന്നു വിളിക്കുന്ന കനിയാണ് 15 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് ലഹരിയിലായിരുന്ന ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.

അടിമാലിയില്‍ ടയര്‍ കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഞ്ചാവ് പൊതിക്കച്ചവടവും നടത്തിവരികയായിരുന്നു. എക്സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശാനുസരണം ഇന്നലെ സംസ്ഥാന വ്യാപകമായി എക്സൈസ്, പൊലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തപരിശോധന നടത്തുന്നതിന്റെ ഭാഗമായി അടിമാലിയില്‍ നടത്തിയ റെയിഡിലാണ് കേസ്.

എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.വിജയകുമാര്‍. പ്രിവ. ഓഫിസര്‍ സതീഷ്.ടി.വി.സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സഹദേവന്‍ പിള്ള, അനൂപ്, അടിമാലി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജിത്ത് എം.യു, ഡ്രൈവര്‍ അനീഷ് എന്നിവരാണ് കേസ് കണ്ടെടുത്ത പാര്‍ട്ടിയിലുണ്ടായിരുന്നത്. ഇന്നലെ മുരിക്കാശ്ശേരിയില്‍ നിന്നും നര്‍ക്കോട്ടിക് സ്ക്വാഡ് കഞ്ചാവ് പിടികൂടിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!