KOYILANDY DIARY.COM

The Perfect News Portal

ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്‍മാറി

മുംബൈ: ഭാരം കുറഞ്ഞില്ലെന്ന ബന്ധുക്കളെ ആരോപണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമദിനെ ചികിത്സിക്കുന്നതില്‍ നിന്ന്‌ ഡോക്ടര്‍മാര്‍ പിന്‍മാറി.

മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ ചികിത്സിക്കുന്ന 13 അംഗ ഡോക്ടര്‍മാരുടെ സംഘത്തില്‍ നിന്ന് 12 പേരാണ് പിന്‍മാറിയത്. ഇമാന് പകുതിയോളം ഭാരം കുറഞ്ഞെന്നായിരുന്നു ഡോക്ടര്‍മാരുടെ അവകാശവാദം.

എന്നാല്‍, ഇമാെന്റ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ത്തി സഹോദരി രംഗത്തെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ പിന്മാറിയത്.

അതേസമയം, ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ആരോപണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ഈജിപ്തില്‍ ആവശ്യത്തിനുള്ള തുടര്‍ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നതിനാണ് പുതിയ വിവാദമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ തൂക്കം 151 കിലോവരെ എത്തിച്ചെന്നും ആശുപത്രി അവകാശപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!