KOYILANDY DIARY.COM

The Perfect News Portal

ഇടത് മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കും. ജനതാദൾ (എസ്)

ബാലുശ്ശേരി: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനും, കേരള സംസ്ഥാനം ഇടത് ഭരണത്തിൽ നേടിയെടുത്ത വളർച്ചയും, നേട്ടങ്ങളും ജനസമക്ഷം അവതരിപ്പിക്കുവാനും ജനതാദൾ(എസ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു.

മഹാമാരിയിലും, പ്രളയകാലത്തും  ഇടത് സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ യോഗം പ്രകീർത്തിച്ചു. ജനതാദൾ (എസ്) സീനിയർ നേതാവും, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കൊളോറ ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു.

ഉണ്ണി മൊടക്കല്ലൂർ, വി.കെ.വസന്ത കുമാർ, ഇല്ലത്ത് അഹമ്മദ്, ടി.കെ കരുണാകരൻ, അരുൺ നമ്പിയാട്ടിൽ,സജി പൂനത്ത്, ടി.കെ.രതീഷ് കുമാർ,  ബാബുരാജ് തലയാട്,  ശശി തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!