KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

കൊയിലാണ്ടി: പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു. കൊയിലാണ്ടി – കോഴിക്കോട്, വടകര – കൊയിലാണ്ടിബസ്സുകളിലെ ജീവനക്കാരാണ് സമയത്തെച്ചൊല്ലി വാക്കേറ്റം നടത്തുന്നത്. ഒടുവിൽ കൈയാങ്കളിയിൽ വരെ എത്തുന്നു.

സ്ത്രീകളടക്കമുള്ള യാത്രകർക്ക് ഇവരുടെ തർക്കം ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇവർ ഉപയോഗിക്കുന്ന അസഭ്യവാക്കുകൾ ഏറെ അരോചകമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. 

Leave a Reply

Your email address will not be published. Required fields are marked *