KOYILANDY DIARY.COM

The Perfect News Portal

സാന്ത്വനം വളണ്ടിയർമാർക്ക് താലൂക്കാശുപത്രി യിൽ പരിശീലന പരിപാടി നടത്തി

കൊയിലാണ്ടി: താലൂക്കാശുപത്രിയിലൂടെ നടപ്പിലാക്കുന്ന ” സാന്ത്വനം”, പാലിയേറ്റീവ് പരിചരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്, ജെ.ആർ.സി. വളണ്ടിയർമാർക്ക് താലൂക്കാശുപത്രി യിൽ പരിശീലന പരിപാടി നടത്തി.

നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ. വിനു, ആർ.എം.ഒ. ഡോ.അബ്ദുൾ അസീസ്, വൈ. ചെയർപേഴ്സൺ വി.കെ.പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
കെ. ഷിജു, വി. കെ. അജിത, സി.കെ.സലീന, നഴ്സിംഗ് സൂപ്രണ്ട് എസ്.കെ.പ്രേമ കുമാരി, സി.ഡി.എസ്.ചെയർപേഴ്സൺ, സി.ടി. ബിന്ദു എന്നിവർ സംസാരിച്ചു.

ഹോം കെയർ നഴ്സ്മാരയ സബിത, കെ.കെ.നൗഷിദ, കെ.ശാലിനി, പാലിയേറ്റീവ് ട്രെയിനർ ലൗലി ക്ലാസ്സെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!