KOYILANDY DIARY.COM

The Perfect News Portal

വില്ലേജ് ഓഫീസുകളിൽ നികുതി അടക്കാൻ വൻതിരക്ക്

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ ഭൂരേഖ കംപ്യൂട്ടർ വൽക്കരിക്കുന്നതിന്റെയും, ആധാറുമായി ലിങ്ക് ചെയ്യുന്ന പദ്ധതിയുടെയും ഭാഗമായി നികുതി ശീട്ട് ഹാജരാക്കാൻ വേണ്ടി വില്ലേജ് ഓഫീസുകളിൽ നികുതി അടക്കാൻ വൻതിരക്ക്.

കൊയിലാണ്ടി നഗരസഭയിലെ പന്തലായനി വില്ലേജ് ഓഫീസിന്റെ കീഴിലുള്ളവർക്ക് 19 ന് ശനിയാഴ്ച കൊയിലാണ്ടി ഗവ.ബോയ്സ് ഹയർ സെക്കണ്ടറിയിലും, കുറുവങ്ങാട് സെൻട്രൽ യു.പി.യിലും വെച്ചാണ് ഭൂരേഖ ആധാർ വത്കരിക്കുന്നതിന്റെ തെളിവെടുപ്പ്.

ഇതിനാവശ്യമായി വേണ്ട ആധാരം, ആരുടെ പേരിലാണോ ആധാരമുള്ളത് അവരുടെ ആധാർ നമ്പർ, നികുതി അടച്ചതിന്റെ രീശീതി തുടങ്ങിയവ ഹാജരാക്കണം. എന്നാൽ പലരും നികുതി അടക്കാത്തതിനാൽ തിരക്കിട്ട് നികുതി അടക്കാൻ വില്ലേജ് ഓഫീസുകളിൽ ക്യൂ നിൽക്കുകയാണ് ഭൂ ഉടമകൾ, ഏറ്റവും പുതിയ നികുതി ശീട്ടാണ് ഇതിനായി ആവശ്യപ്പെടുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!