KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കുന്ന്: ഉദുമ പള്ളത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയം വളപ്പില്‍ ലഷ്മിയുടെയും പരേതനായ കുട്ട്യാന്റെയും മകന്‍ സുകുമാരന്‍ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉദുമ പള്ളത്തെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി 9 മണിക്ക് ഗ്യാരേജ് അടച്ചിട്ടും സുകുമാരന്റെ ബൈക്ക് അവിടെ തന്നെ ഉണ്ടായിരുന്നു. സുകുമാരനെ തേടി കൂട്ടുകാര്‍ എത്തിയപ്പോള്‍ റെയില്‍വേ പാളത്തില്‍ തല വേര്‍പെട്ട മൃതദേഹമാണ് കണ്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തല കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് കണ്ടെത്തി. തല വേര്‍പ്പെട്ട് തീവണ്ടി എഞ്ചിനില്‍ കുടുങ്ങിയതാണെന്ന് സംശയിക്കുന്നു അപകടസ്ഥലത്തിനടുത്തുള്ള ഗ്യാരേജിലെ ജീവനക്കാരനാണ് സുകുമാരന്‍ . ഭാര്യ: ആതിര. സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!