ബിജെപി കൊയിലാണ്ടി മുൻസിപ്പൽ ശില്പശാല
കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ശില്പശാല ജില്ലാ വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭരണകൂടം അഴിമതിക്കും കൂട്ട് നിൽക്കുമ്പോൾ ജനങ്ങൾ പ്രതീക്ഷയോടെ കാണുന്നത് ബിജെപിയെ ആണെന്നും, ഇനി വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അവർ പറഞ്ഞു. ശില്പശാലയിൽ മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, രജനീഷ് ബാബു, എ പി രാമചന്ദ്രൻ, ഒ. മാധവൻ, കെ പി ദാമോദരൻ, സുമേഷ്, സുനിൽ എന്നിവർ സംസാരിച്ചു