KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

തൃശൂര്‍> പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശൂര്‍ അത്താണിയിലെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കലാമണ്ഡലത്തില്‍ പഠിച്ച് അവിടെത്തന്നെ അധ്യാപികയായി. മോഹിനിയാട്ടം വിഭാഗം മേധാവിയായും കലാമണ്ഡലം സര്‍വ്വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായിരുന്നു. ഭരതനാട്യവും കുച്ചിപുടിയും പഠിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി നിരനധി വേദികളില്‍  മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അത്താണിയില്‍ മോഹിനിയാട്ടത്തിനായി സ്വാതിചിത്ര എന്ന സ്ഥാപനം നടത്തിയിരുന്നു.ഭര്‍ത്താവ് : മധുസൂദനന്‍, മക്കള്‍:കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!