KOYILANDY DIARY.COM

The Perfect News Portal

പി .വി സിന്ധുവിനും ഇന്ത്യക്കും സ്വര്‍ണത്തിളക്കമുള്ള വെള്ളിമെഡല്‍

റിയോ :  പി .വി സിന്ധുവിനും ഇന്ത്യക്കും സ്വര്‍ണത്തിളക്കമുള്ള വെള്ളിമെഡല്‍. ഇന്ത്യയൊന്നാകെ ടെലിവിഷനുമുന്നില്‍ മിഴിനട്ടിരുന്ന സന്ധ്യയില്‍ സിന്ധു ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പൊരുതി തോറ്റു. ആദ്യസെറ്റ് നേടിയശേഷമാണ് ലോക ഒന്നാം നമ്പറായ സ്പെയിന്‍ താരം കരോളിന മരിനോട് സിന്ധു തോറ്റത്(19–21, 21–12, 21–15). എങ്കിലും ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി, വ്യക്തിഗത മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍താരം എന്നീ ബഹുമതികളുമായാണ് സിന്ധുവിന്റെ മടക്കം. റിയോയില്‍ സാക്ഷി മാലിക്ക് ഗുസ്തിയില്‍ നേടിയ  വെങ്കലത്തിനു പിന്നാലെയാണ് സിന്ധുവിന്റെ നേട്ടം.

 

 

Share news
error: Content is protected !!