പി. മോഹനൻ മാസ്റ്ററെ CPI(M) ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
കൊയിലാണ്ടി: സി.പി.ഐ.(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇത് രണ്ടാംതവണയാണ് മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റിയിൽ നിന്ന് 4 പേർ ഒഴിവായപ്പോൾ 7 പേരെ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി. നിഖിൽ, കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ഒഞ്ചിയം ഏരിയാ സെക്രട്ടരി ടി. പി. ബിനീഷ്, കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറി സി. പി. മുസാഫർ, കെ. കൃഷ്ണൻ, നാദാപുരം ഏരിയാ സെക്രട്ടരി പി. പി. ചാത്തു, കാനത്തിൽ ജമീല എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ.
പ്രതിനിധി സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ അവസാന അജണ്ടയിലേക്ക് കടക്കുകയാണ് സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പും ക്രഡൻഷ്യൽ റിപ്പോർട്ട് ഉൾപ്പെടെ ഒന്ന് രണ്ട് അജണ്ടകൾകൂടി കഴിഞ്ഞാൽ പ്രതിനിധി സമ്മേളനം പൂർത്തിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലാണ് പുതിയ കമ്മിററിയുടെ പാനൽ അവതരിപ്പിച്ചത്. മുഴുവൻ പ്രതിനിധികളെയും സെക്രട്ടറിയെയും ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.