KOYILANDY DIARY

The Perfect News Portal

ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി

കോഴിക്കോട്:  ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പൊതു സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് കേസ്.

ജാസ്മി, സുസ്മി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിനായി എത്തിയ ഭിന്ന ലിംഗക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.

മിഠായി തെരുവിനു സമീപത്തെ താജ് റോഡില്‍ വെച്ചായിരുന്നു സംഭവം. കസബ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി ലോകനാഥ് ബഹറ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമ്മപ്പിക്കാനാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് നിര്‍ദേശം. ഇതിനിടയലാണ് പൊലീസിന്റെ പ്രതികാര നടപടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *