KOYILANDY DIARY

The Perfect News Portal

തുര്‍ക്കിയില്‍ ബോട്ട്‌ മുങ്ങി മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു

ഇസ്താംബുള്‍> തുര്‍ക്കിയില്‍ ബോട്ട്‌ മുങ്ങി മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ മരിച്ചു. രണ്ടു സ്ഥലങ്ങളില്‍ രണ്ടു ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. എന്നാല്‍ എത്രപേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. 24 മൃതദേഹങ്ങള്‍ അയ്വാലിക് തീരത്തു നിന്നും പത്തു മൃതദേഹങ്ങള്‍ ദിക്ലി തീരത്തു നിന്നുമാണ് കണ്ടുടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ്  സൂചന.