KOYILANDY DIARY

The Perfect News Portal

ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ

ടോക്കിയോ > ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. സാധാരണ ആണുബോംബിനേക്കാള്‍ ശക്തികൂടിയതാണ് ഹൈഡ്രജന്‍ ബോംബ്. ഇന്നു രാവിലെയാണ് പരീക്ഷണം നടത്തിയത്. അമേരിക്കയ്ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. അണുപരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയയില്‍ അസ്വഭാവിക ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അണുപരീക്ഷണം നടത്തിയതുമൂലമാണെന്ന് ദക്ഷിണ കൊറിയന്‍ കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു. രാജ്യത്തിന്റെ വടക്ക്-തെക്കന്‍ മേഖലയില്‍ കില്‍ജു നഗരത്തില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെ വച്ചാണ് അണുപരീക്ഷണം നടത്തിയത്. ഇതിന് മുന്‍പ് 2006, 2009, 2013 എന്നീ വര്‍ഷങ്ങളിലായിരുന്നു ഉത്തരകൊറിയ അണു പരീക്ഷണം നടത്തിയത്. എന്നാല്‍ ആദ്യമായാണ് ഹൈഡ്രജന്‍ അണുബോംബ് പരീക്ഷണം നടത്തിയത്.