KOYILANDY DIARY.COM

The Perfect News Portal

കോവിഡ്‌ രോഗിയെ‌ പീഡിപ്പിക്കാൻ ശ്രമം: ജീവനക്കാരന്‌ സസ്‌പെന്‍ഷന്‍

കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 11.30നാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

ജീവനക്കാരനായ അശ്വിനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് രോഗി അത്തോളി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗി കോവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തുന്നത്. രജിസ്ട്രറില്‍ പേരിനൊപ്പം ചേര്‍ത്ത മൊബൈല്‍ നമ്പറില്‍ വിളിച്ച്‌ അനാവശ്യം പറഞ്ഞതായും വാട്സ് അപ്പില്‍ അശ്ലീല വാചകങ്ങള്‍ പറഞ്ഞതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പി പി ഇ കിറ്റണിഞ്ഞ് എത്തിയ ജീവനക്കാരന്‍ രോഗിയോട് ഡോക്ടര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ജീവനക്കാരനോടൊപ്പം പോയ രോഗിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതറി ഓടിയ രോഗി ഡോക്ടറോട് പരാതി പറഞ്ഞു. അത്തോളി പോലീസ് രോഗിയുടെ മൊഴിയെടുത്തു. ജീവനക്കാരനെ സസ്പെൻ്റ് ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!