KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മണൽവേട്ട: ആറ് ലോഡ് മണൽ പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മണൽവേട്ട ആറ് ലോഡ് മണൽ പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂർ വില്ലേജിലെ പെരിഞ്ചേരി കടവ്, ആവളകടവ്, എന്നിവിടങ്ങളിൽ നടത്തിയ മണൽവേട്ടയിലാണ് അനധികൃതമായി വാരിയിട്ട ആറ് ലോഡ് മണൽ പിടിച്ചെടുത്തത്.

വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് ജില്ലാ സബ്ബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിന് പോലീസ് അകമ്പടിയും ഉണ്ടായിരുന്നു. പിടിച്ചെടുത്ത മണൽ കൊയിലാണ്ടി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു. റെയ്ഡിന് ഡെപ്യൂട്ടി തഹസിൽദാർ, കെ ലതീഷ് കുമാർ 1 കെ.ടി.രമേശൻസബ് കളക്ടറുടെ പേഴ്സണൽ സ്റ്റാഫിലെ അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. പോലീസ് അകമ്പടിയോടെ റെയ്ഡ് ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!