KOYILANDY DIARY.COM

The Perfect News Portal

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. സൗജന്യ റേഷനും അനുവദിച്ചു. കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

ഈ പ്രദേശങ്ങളില്‍ ഉള്ളതെല്ലാം കടലെടുത്തിരുന്നു. കാലവര്‍ഷം തുടങ്ങിയതോടെ കൂടുതല്‍ ശക്തി പ്രാപിച്ച തിരകള്‍ കരയിലെ രണ്ടാം നിരയിലെ വീടുകളും തകര്‍ത്തു. ഇതോടെയാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം

അതേസമയം കടല്‍ ഭിത്തി നിര്‍മാണത്തിലെ കാലതാമസമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ സഹായമെത്തിയെങ്കിലും തീരത്ത് ആശങ്കയൊഴിഞ്ഞിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!