KOYILANDY DIARY

The Perfect News Portal

”യുവജന മുന്നേറ്റം” DYFI ബ്ലോക്ക് ജാഥ പര്യടനം തുടരുന്നു

കൊയിലാണ്ടി: തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായി നവംബർ 3ന് ഡിവൈഎഫ്ഐ നടത്തുന്ന ” യുവജന മുന്നേറ്റം” പാർലമെൻ്റ് മാർച്ചിൻ്റെ ഭാഗമായി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ബ്ലോക്ക് കാൽനട പ്രചരണ ജാഥയുടെ വെള്ളിയാഴ്ചത്തെ പര്യടനം ചെങ്ങോട്ട്കാവ് ടൗണിൽ സമാപിച്ചു. 13, 14, 15, 16 തിയ്യതികളിലായി നടക്കുന്ന ജാഥ മൂന്നു ദിവസത്തെ പര്യടനങ്ങൾക്കു ശേഷം ഞായറാഴ്ച കുരുടിവീട് മുക്കിൽ സമാപിക്കും.
ഒന്നാം ദിവസം കാപ്പാട്, തിരുവങ്ങൂർ, കാഞ്ഞിലശ്ശേരി, കലോപ്പൊയിൽ, ചേലിയ എളാട്ടേരി എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചെങ്ങോട്ടുകാവിൽ സമാപിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ എൻ ബിജീഷ്, ഡെപ്യൂട്ടി ലീഡർ പി വി അനുഷ, മാനേജർ കെ കെ സതീഷ്ബാബു, സി ബിജോയ്, ടി ഷിബിൽ രാജ്, ഫർഹാൻ ഫൈസൽ, സുബിൻജിത്ത് എന്നിവർ സംസാരിച്ചു.
ശനിയാഴ്ച രാവിലെ 9 മണി കൊയിലാണ്ടി മാർക്കറ്റ് പരിസരം, 10 30 ഈസ്റ്റ് അക്വഡക്ട്, 11 30 കുറുവങ്ങാട് സെൻ്റർ, 12 30 പെരുവട്ടൂർ. 300 കൊല്ലം ഇല്ലത്തു താഴെ, 400 കൊടക്കാട്ടും മുറി, 5 പുളിയഞ്ചേരി തുടങ്ങിയ സ്വീകരണങ്ങൾക്ക് ശേഷം 6 മണിക്ക് സിൽക്ക് ബസാറിൽസമാപിക്കു.