KOYILANDY DIARY

The Perfect News Portal

ആഭിചാരത്തിന്നും നരബലിക്കുമെതിരെ സമൂഹമൊന്നിക്കണം: ഡോ. ഹുസൈൻ മടവൂർ

ആഭിചാരത്തിന്നും നരബലിക്കുമെതിരെ സമൂഹമൊന്നിക്കണം: ഡോ. ഹുസൈൻ മടവൂർ. കൊയിലാണ്ടി: സനാതന ധർമ്മിയായ ഗാന്ധിജിയും ഖുർആൻ പണ്ഡിതനായ മാലാന ആസാദും മതവിശ്വാസിയല്ലാത്ത പണ്ഡിറ്റ് നെഹ്റുവും തോളോട് തോൾ ചേർന്ന് ഭാരതീയർക്ക് പകർന്ന് നൽകിയത് അഭിമാനകരമായ മതേതരത്വ ബോധമാണെന്നും അത് ലോകത്തിന് തന്നെ മാതൃകയാണെന്നും കെ . എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.
നിർഭയത്വo പ്രധാനം ചെയ്യേണ്ട മതവിശ്വാസത്തെ കുറിച്ച് മനുഷ്യർക്കിടയിൽ ഭീതിയുളവാക്കുന്ന നരബലിയുൾപ്പെടെയുള്ള സകലമാന ആചാര വൈകൃതങ്ങൾക്കും മതഗ്രന്ഥങ്ങളുടെ പിൻബലമില്ലെന്നും അതെല്ലാം കേവലം പുരോഹിതൻമാരുടെ ചൂഷണോപാധികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം ” എന്ന പ്രമേയത്തിൽ 2022 സിസംബർ 29, 30, 31, 2023 ജനുവരി 1 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കൊയിലാണ്ടി മണ്ഡലം പ്രചാരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവ പണ്ഡിതനും വാഗ്മിയുമായ ഖുദ്റത്തുള്ള നദ്‌വി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. എൻ കെ എം സകരിയ്യ, ഷമീർ വാകയാട്, വി പി ഇബ്രാഹിം കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ടി.വി. ഫസലുറഹ്മാൻ, അബ്ദുല്ല സദഫ്, കെ.കെ. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.