KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ യൂത്ത് കോൺഗ്രസ്സ് ഉപവാസം നടത്തി

അഴിമതി ആരോപിച്ച് കൊയിലാണ്ടി നഗരസഭയ്ക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ്സ് ഉപവാസം നടത്തി. നഗരസഭക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഇവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി ഉദ്ഘാടനം ചെയ്തു.
ഉപവാസ സമരത്തെ നയിച്ച മണ്ഡലം പ്രസിഡൻ്റ് നീരജ് നിരാല, വൈസ് പ്രസിഡൻ്റ് സജിത്ത് കാവുംവട്ടം എന്നിവർക്ക് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷഹിൻ രാരോത്ത് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു. ഷാനിഫ് വരകുന്ന് അധ്യക്ഷത വഹിച്ചു.
ഇ കെ ശീതൾ രാജ്, അജയ് ബോസ്, അരുൺ മണമൽ, എം കെ സായീഷ്, വത്സരാജ് കേളോത്ത്, അസീസ് മാസ്റ്റർ, കെ എം നജീബ്, സുമതി തിരുവോണം, തൻഹീർ കൊല്ലം, ദൃശ്യ, റാഷിദ് മുത്താമ്പി, അഡ്വ: അമൽ കൃഷ്ണഎന്നിവർ സംസാരിച്ചു. സിബിൻ കണ്ടത്തനാരി, മിഥുൻ പെരുവട്ടൂർ ,ആകർഷ് , അശ്വിൻ എന്നിവർ നേതൃത്വം നൽകി.