KOYILANDY DIARY

The Perfect News Portal

” യോദ്ധാവ് ” കൊയിലാണ്ടിയിൽ പോലീസ് പരിശോധന നടത്തി

കൊയിലാണ്ടി: കേരള പോലീസിൻ്റെ ലഹരി ഉപഭോഗത്തിനെതിരെയുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. കോഴിക്കോട്ട് നാർക്കോട്ടിക് വിഭാഗത്തിലെ പരിശീലനം പൂർത്തിയാക്കിയ പ്രിൻസ് എന്ന പോലീസ് ഡോഗിന്റെ സഹായത്തോടെയാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നത്.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ, ലിംങ്ക് റോഡ്, ബസ്സ്സ്റ്റാൻറ്, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി എസ്.ഐ.എം.എൽ.അനൂപ്, എ. എസ്.ഐ സി.കെ വിനോദൻ, ഡോഗ് സ്കാഡിലെ ടി. ടി. പ്രതീഷ്, മനോജ്, എന്നിവരാണ് സംഘത്തിലുള്ളത്. പരിശോധനയുടെ ഭാഗമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിലും കൊയിലാണ്ടി മേഖലയിലാകെ കർശന പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി.