ലഹരിക്കെതിരെ ഗോളടിച്ച് വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ
ചിങ്ങപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ
ലഹരിക്കെതിരെ ഗോളടിച്ചു. പിടിഎ പ്രസിഡണ്ട് പി.കെ. അനിൽ കുമാർ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി. നൂറുൽ ഫിദ, സ്കൂൾ ലീഡർ മിലൻ രാഗേഷ്, ഡെപ്യൂട്ടി ലീഡർ മെഹക് നൗറിൻ, മുഹമ്മദ് സയിം, ആൽവിൻ വിനോദ്, വി.ടി.ഐശ്വര്യ, വി.പി സരിത, പി. സിന്ധു, കെ. നസീറ എന്നിവർ സംസാരിച്ചു.




