KOYILANDY DIARY

The Perfect News Portal

വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക: ജനസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: വൈദ്യുതമേഖല സ്വകാര്യ കമ്പനികൾക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാറിൻ്റെ വൈദ്യുത നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുയർത്തി NCCOEE കൊയിലാണ്ടി നോർത്ത് സംഘടിപ്പിച്ച ജനസഭ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്നു.
DYFI മുൻ സംസ്ഥാന കമ്മറ്റിയംഗം പി.കെ അജീഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യ്തു.
കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി സ്വാഘത സംഘം ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ജി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
Advertisements
സിഐടിയു ഏരിയ പ്രസിഡണ്ട് എൻ കെ ഭാസ്കരൻ, എം പത്മനാഭൻ (സിഐടിയു), എസ്. സുനിൽ മോഹൻ (എഐടിയുസി), സി എം സുനിലേശൻ (സിഐടിയു), മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ. കെ. നിയാസ്, എം ഷാജി (KSEB വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സിക്രട്ടറി), സ്വഗതസംഘം കൺവീനർ ശശിന്ദ്രൻ എസ്. എ, സ്വാഗതവും രാജൻ ജി.കെ നന്ദിയും പറഞ്ഞു.