KOYILANDY DIARY

The Perfect News Portal

പി ഗോവിന്ദൻ മാസ്റ്റർ ചരമ വാർഷികം: പ്രകടനവും പൊതുയോഗവും

കൊയിലാണ്ടി: സിപിഐഎമ്മിൻ്റേയും കർഷക സംഘത്തിൻ്റേയും നേതാവായിരുന്ന പി ഗോവിന്ദൻ മാസ്റ്ററുടെ ചരമ വാർഷികത്തിൻ്റെ ഭാഗമായി കുറുവങ്ങാട് പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ സത്യൻ അധ്യക്ഷതവഹിച്ചു.
ജില്ലാ കമ്മറ്റി അംഗം കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, ജംഷിദ് അലി മലപ്പുറം. എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി കെ. ഭരതൻ  സ്വാഗതവും ഡി.കെ. ബി ജു നന്ദിയും പറഞ്ഞു.