KOYILANDY DIARY

The Perfect News Portal

വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക: നന്തിയിൽ ജനസഭ

വൈദ്യുത മേഖല പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരസമിതിയായ NCCO EEE യുടെ ആഭിമുഖ്യത്തിൽ നന്തി ടൗണിൽ ജനസഭ സംഘടിപ്പിച്ചു. DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ ജി ലിജീഷ് സഭ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു.

ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഒ. പുഷ്പ്പൻ വിശദീകരണം നടത്തി. പന്തലയനി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജീവാനന്ദൻ മാസ്റ്റർ, എ.ഐ.ടി.യു.സി നേതാവ് എൻ ശ്രീധരൻ, എൽ ജെ ഡി നേതാവ് രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. സ്വഗത സംഘം കൺവീനർ മനേഷ് സ്വാഗതവും, ബൈജു സി നന്ദിയും പറഞ്ഞു.